തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ജാമ്യം അനുവദിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകൾക്കാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കാപ്പയുള്ളതിനാൽ സുഗതന് ജയിൽ മോചിതനാകാൻ കഴിയില്ല. നേരത്തെ, കാപ്പ കേസിൽ തടവിലുള്ള സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത്.
ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ചു
