സൂരി നായകനായി പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘മാമന്’ എന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായിക. വിലങ് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. രാജ് കിരണ്‍ ആണ് ചിത്രത്തില്‍ മറ്റൊരു താരം. ചിത്രത്തിന് പൂജയോടെ തുടക്കം കുറിച്ചു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം. ദിനേശ് പുരുഷോത്തമന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അതേസമയം ഇടവേളയ്ക്കുശേഷം ഐശ്വര്യലക്ഷ്മി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. സായി ധരം തേജ് നായകനാകുന്ന ചിത്രം ഐശ്വര്യലക്ഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ്. കെ.പി. രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, സായ്കുമാര് , അനന്യ നഗല്ല എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
‘മാമന്’ എന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായിക
