ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്കോഡ അടുത്തിടെയാണ് പുതിയ കൈലാക്ക് പുറത്തിറക്കിയത്. കൈലാക്കിന്റെ വിജയകരമായ ലോഞ്ചിന് ശേഷം മറ്റ് കാര്‍ മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ കമ്പനി. 2025 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പുതിയ തലമുറ കൊഡിയാക്കിനെയും കമ്പനി പ്രദര്‍ശിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ കൊഡിയാക് രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാകും. നിലവിലെ മോഡലായി 2.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന് പവര്‍ ചെയ്യുന്നത് തുടരും. 7-സ്പീഡ് ഉടഏയുമായി ജോടിയാക്കിയ ഈ യൂണിറ്റിന് പരമാവധി 187 യവു കരുത്തും 320 ചാ വരെയും ഉത്പാദിപ്പിക്കാന്‍ കഴിയും. ഉയര്‍ന്ന ട്രിമ്മുകള്‍ക്ക് 4-വീല്‍ ഡ്രൈവ് സജ്ജീകരണം ലഭിക്കും. നിലവിലെ മോഡലിനെ അപേക്ഷിച്ച് വലുപ്പത്തില്‍ അല്‍പ്പം നീളമുള്ളതിനാല്‍ ഇതിന് കൂടുതല്‍ ഇന്റീരിയര്‍ സ്ഥലവും ബൂട്ട് സ്പെയ്സും ഉണ്ടായിരിക്കും.
പുതിയ കൊഡിയാക് രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍
