ഗുജറാത്തിലെ അഹമ്മദാബാദില്‍ ടേക്ക് ഓഫിന് പിന്നാലെ 242 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ എഐ 171 വിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണത് 242 യാത്രക്കാരുണ്ടായിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിന്റെ മതിലിൽ വിമാനം ഇടിച്ചതിന് ശേഷമാണ് തകർന്നുവീണതെന്നും അതല്ല മരത്തിലിടിച്ചാണ് വീണതെന്നും വിവരങ്ങളുണ്ട്. തകർന്ന് വീണതിന് പിന്നാലെ തീയാളിപ്പടർന്നു. ജനവാസമേഖലയായ മേഖാനി നഗറിലാണ് വിമാനം തകര്‍ന്ന് വീണത്.
അഹമ്മദാബാദില്‍ ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ എഐ 171 വിമാനം തകർന്നുവീണു
