സീപ്ലെയിന്‍ പദ്ധതിക്ക് അനാവശ്യ വാദഗതികള്‍ ഉയര്‍ത്തി തടസം നിന്നത് എല്‍ഡിഎഫ് ആയിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. 12 വര്‍ഷങ്ങള്‍ക്ക് മുമ്പേ യാഥാര്‍ത്ഥ്യമാക്കേണ്ട ഒരു പദ്ധതിയെ പിന്നോട്ട് അടിച്ചതും എല്‍ഡിഎഫിന്റെ തലതിരിഞ്ഞ വികസന കാഴ്ചപ്പാട് ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു . സിപിഎം പത്തുകൊല്ലം പിറകോട്ടാണ് സഞ്ചരിക്കുന്നത്. 2004ൽ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ താന്‍ ദുബായില്‍ സീ പ്ലെയിനില്‍ സഞ്ചരിച്ചപ്പോള്‍ തോന്നിയ ആശയമായിരുന്നിത്. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമാണെന്നും വിനോദസഞ്ചാരത്തെ പോഷിപ്പിക്കുമെന്നും മനസിലാക്കി കേരളത്തില്‍ കൊണ്ടുവരാന്‍ പദ്ധതിയിട്ടത് എന്നും അദ്ദേഹം പറഞ്ഞു.
സീപ്ലെയിന്‍ പദ്ധതിക്ക് അനാവശ്യ വാദഗതികള്‍ ഉയര്‍ത്തി തടസം നിന്നത് എല്‍ഡിഎഫ് ആയിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍
