മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണ് പിന്നിലെന്നുമുള്ള വാദം ഇന്നും വിദ്യയുടെ അഭിഭാഷകൻ പറഞ്ഞേക്കും.വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല. വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം പൊലീസ് കണ്ടെത്തിയതായാണ് സൂചന.
കെ വിദ്യയെ ഇനി കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിൽ അഗളി പൊലീസ്
