തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവര്ക്ക് തമിഴ്നാട് സര്ക്കാര് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടി കസ്തൂരി. എക്സില് എഴുതിയ പോസ്റ്റിലാണ് മദ്യ ദുരന്തത്തില് മരിച്ചവര്ക്ക് ധനസഹായം പ്രഖ്യാപിച്ചതിനെതിരെ നടി പ്രതികരിച്ചത്. 10 ലക്ഷം ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില് മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്ഷകനോ ആണോ നല്കുന്നത് അല്ല, തന്റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്ക്കാണ് ജോലിയെടുക്കേണ്ട നിങ്ങള് കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡൽ എന്നാണ് കസ്തൂരി ചോദിക്കുന്നത്.
വിഷമദ്യ ദുരന്തത്തില് മരിച്ചവര്ക്ക് 10 ലക്ഷം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി
