തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 55 ആയി. ഇന്നലെ വൈകിട്ടും ഇന്ന് പുലർച്ചെയുമായി കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ രണ്ട് പേർ കൂടി മരിച്ചിരുന്നു. ജില്ലാ കളക്ടർ അല്പസമയത്തിനകം ആശുപത്രിയിൽ എത്തും. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.
കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 55 ആയി
