Untitled design 2025 12 15T115544.350

നടൻ ദിലീപ് ഇന്ന് പുലര്‍ച്ചെ ശബരിമലയിലെത്തി. ഇന്നലെ രാത്രിയോടെ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ഇന്ന് രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിനായാണ് ദിലീപ് തന്ത്രിയുടെ ഓഫീസിലേക്ക് പോയത്. കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത്  വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തവണ നടന്‍റെ കൂടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരടക്കമുള്ളവരില്ല. ദിലീപിന്‍റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുള്ളത്. പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *