മണൽ മാഫിയയുമായുള്ള ബന്ധത്തിന്റെ പേരിൽ കണ്ണൂരിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വളപട്ടണം സ്റ്റേഷനിലെ രണ്ട് എഎസ്ഐമാരെയും ഒരു സിവിൽ പൊലീസ് ഓഫീസറെയും സ്ഥലം മാറ്റി. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.കെ. അനിഴൻ, ഷാജി, കിരൺ എന്നിവർക്കെതിരെയാണ് നടപടി. മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി, മാസപ്പടി കൈപ്പറ്റി, പിടിച്ചെടുത്ത ബോട്ടുകളുടെ യന്ത്രഭാഗങ്ങൾ കടത്തി തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്
മണൽ മാഫിയയുമായി വഴിവിട്ട ബന്ധത്തിന്റെ പേരിൽ കണ്ണൂരിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
