ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. കോമഡിക്ക് പ്രാധാന്യമുള്ള ഈ ചിത്രം ഫെബ്രുവരി 28 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഒരിടവേളയ്ക്ക് ശേഷം മകന് ധ്യാന്‍ ശ്രീനിവാസന് ഒപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. നവാഗതനായ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്ശന്, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്വി റാം, വിജിത തുടങ്ങി നീണ്ട താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നുന്നത്.
‘ആപ്പ് കൈസേ ഹോ’ ചിത്രം ഫെബ്രുവരി 28 ന്
