ചേർത്തലയിൽ ഇന്നു രാവിലെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട്സ്വദേശിനി ആരതിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ മാരകമായ പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങിയത് . കുടുംബ വഴക്കിനെ തുടർന്ന് രാവിലെ നടു റോഡിൽ ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽആണ്സംഭവം ഉണ്ടായത്. ആക്രമണത്തിനിടെ ഭർത്താവിനും ഗുരുതരമായ പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചേർത്തലയിൽ ഇന്നു രാവിലെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
