മിതമായ തോതിലോ കുറഞ്ഞ തോതിലോ ഒക്കെയുള്ള സമ്മര്‍ദം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠനം. ജോര്‍ജിയയിലെ കോളേജ് ഓഫ് ഫാമിലി ആന്‍ഡ് കണ്‍സ്യൂമര്‍ സയന്‍സസിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ന്യൂറോസൈക്കളോജിയ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തു വന്നിരിക്കുന്നത്. ആയിരത്തോളം പേരുടെ എംആര്‍ഐ സ്കാന്‍ പരിശോധിച്ച ഗവേഷകര്‍ക്ക്, മിതമായ തോതില്‍ സമ്മര്‍ദം നേരിട്ടവരുടെ തലച്ചോറിന്റെ വര്‍ക്കിങ് മെമ്മറി ഉള്‍പ്പെടുന്ന ഭാഗം സജീവമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. എന്നാല്‍ അമിത സമ്മര്‍ദം നേരിട്ട വിഭാഗത്തിന്റെ ഈ ഭാഗത്തെ പ്രവര്‍ത്തനം കുറവായിരുന്നെന്നും കണ്ടെത്തി. സമ്മര്‍ദങ്ങള്‍ നിറഞ്ഞ സന്ദര്‍ഭങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വര്‍ക്കിങ് മെമ്മറി പരിശോധിക്കും വിധത്തിലുള്ള ചോദ്യങ്ങള്‍ക്കും ശേഷമാണ് പഠനത്തില്‍ പങ്കെടുത്തവരുടെ എംആര്‍ഐ പരിശോധിച്ചത്. ദൈംദിന ജോലികള്‍ക്കിടയില്‍ ഫോണ്‍ നമ്പര്‍ ഓര്‍ത്തുവെക്കുക, അതല്ലെങ്കില്‍ പ്രത്യേകം സ്ഥലങ്ങള്‍ ഓര്‍ത്തെടുക്കുക തുടങ്ങിയ വര്‍ക്കിങ് മെമ്മറി വിഭാഗത്തിലുള്ള പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ ഒരു മുന്‍കരുതലും ഗവേഷകര്‍ നല്‍കുന്നുണ്ട്. മിതമായ തോതിലുള്ള സമ്മര്‍ദം മാത്രമാണ് തലച്ചോറിന് ഗുണം ചെയ്യുന്നത്. സമ്മര്‍ദം അമിതമാവുകയോ അത് സ്ഥിരമാവുകയോ ചെയ്താല്‍ ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല എന്നും അവര്‍ വാദിക്കുന്നു. തീരുമാനങ്ങള്‍ സ്വയം നടപ്പിലാക്കുന്നതില്‍ ആശയക്കുഴപ്പം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, മൈഗ്രേന്, തലവേദന, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയൊക്കെ സമ്മര്‍ദം അധികമാവുന്നതിന്റെ ഫലമായി വരാം. കുറഞ്ഞ തോതില്‍ സമ്മര്‍ദം കൈകാര്യം ചെയ്യുന്നവര്‍ ഭാവിയില്‍ കടുത്ത സമ്മര്‍ദം വന്നാലും നേരിടാന്‍ പ്രാപ്തരായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ചെറിയ സമ്മര്‍ദം തലച്ചോറിന് ഗുണം ചെയ്യുമെന്ന് പഠനം
