ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസ് കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്തു. എസ് ഇ എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി.
കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്തു
