◾https://dailynewslive.in/ ത്യാഗവും സമര്‍പ്പിതജീവിതവും ഓര്‍മിപ്പിച്ച് കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ബക്രീദാശംസകള്‍.
◾https://dailynewslive.in/ പരസ്പര സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാത്തരം വേര്‍തിരിവുകള്‍ക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാമെന്നും ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മനുഷര്‍ക്കോ നിര്‍മിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്. കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവിഎം യന്ത്രങ്ങളെ കുറിച്ച് ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ അനന്തിരവന്‍ റോബര്‍ട്ട് എഫ് കെന്നഡിയുടെ പ്രതികരണത്തിലായിരുന്നു മസ്‌കിന്റെ പ്രസ്താവനയെങ്കിലും വിഷയം ഇന്ത്യയില്‍ ചര്‍ച്ചയാകുകയാണ്.
◾https://dailynewslive.in/ ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആര്‍ക്കും പരിശോധിക്കാന്‍ കഴിയാത്ത ബ്ലാക്ക് ബോക്സുകളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയരുന്നുവെന്നും, ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും രാഹുല്‍ഗാന്ധി എക്സില്‍ കുറിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും അത് ഉപേക്ഷിക്കണമെന്നുമുള്ള ഇലോണ്‍ മസ്‌ക്കിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയാകുന്നത്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ഇലോണ്‍ മസ്‌കിന്റെ പ്രസ്താവന തെറ്റാണെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്‍ഡ്വെയര്‍ ആര്‍ക്കും ഉണ്ടാക്കാന്‍ കഴിയില്ലെന്ന ധാരണ തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. മസ്‌ക്കിന്റെ വാദം ഇന്റര്‍നെറ്റ് ബന്ധിപ്പിക്കുന്ന ഇവിഎം ഉള്ള അമേരിക്കയില്‍ ബാധകമായിരിക്കും. എന്നാല്‍ ഇന്ത്യയിലെ ഇവിഎമ്മുകള്‍ ബ്ലൂടുത്തോ ഇന്റര്‍നെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതെന്നും മുന്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്‌ക്കിന്റെ പ്രസ്താവന ചര്‍ച്ചയായതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍, ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ലോകത്തെ പ്രമുഖരായ സാങ്കേതിക വിദഗ്ധര്‍ പോലും ഇവിഎമ്മില്‍ ക്രമക്കേട് സാധ്യമെന്ന് പറയുന്നുവെന്നും എന്തിനാണ് ഇവിഎം അടിച്ചേല്‍പ്പിക്കുന്നതെന്ന് ബിജെപി വിശദീകരിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
◾https://dailynewslive.in/ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ രണ്ടിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും, കാരണക്കാര്‍ എത്ര വലിയ ഉദ്യോഗസ്ഥരായാലും വെറുതെ വിടില്ലെന്നും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
◾https://dailynewslive.in/ കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം ഇന്നലെ സംസ്‌കരിച്ചു. കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരി, കോട്ടയം പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ്, തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് സി. ഉമ്മന്‍ എന്നിവരുടെ സംസ്‌കാര ചടങ്ങുകളാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. മുബൈയില്‍ സ്ഥിരതാമസമാക്കിയ കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി കരുണാകരന്റെ സംസ്‌കാരവും ഇന്നലെ നടന്നു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ലോകകേരള സഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുവൈത്ത് സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാര്‍ കുവൈത്തുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സമയോചിത ഇടപെടല്‍ ഉണ്ടാവണം. ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങള്‍ പരിശോധിച്ച് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് അത് ഈടാക്കുന്ന കാര്യവും കുവൈത്ത് സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പ്രവാസി പുനരധിവാസ നടപടികളുടെ ഭാഗമായി പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തു സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കുന്ന കാര്യവും പരിശോധിച്ച് തീരുമാനിക്കുമെന്നു നാലാമത് ലോക കേരള സഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി സര്‍ക്കാര്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാനാണ് കമ്മീഷന്‍ ചെയര്‍മാന്‍. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂട്ടാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ നിയമസഭ ബില്ല് പാസാക്കിയിരുന്നു.
◾https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയില്‍ കേരളത്തിലെ സിപിഎം മണ്ഡല അടിസ്ഥാനത്തില്‍ സമഗ്ര പരിശോധനയ്ക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ച തോല്‍വിക്ക് ആക്കം കൂട്ടിയെന്നതിനാല്‍ പാര്‍ട്ടി വോട്ട് ചോര്‍ന്ന മേഖലകളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും വന്‍തോതില്‍ വോട്ട് ചോര്‍ന്ന ഇടങ്ങളില്‍ അന്വേഷണ കമ്മീഷന്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുകയായിരുന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിക്കുന്നു.
◾https://dailynewslive.in/ പ്രധാനപ്പെട്ട ഒരു സിപിഎം നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ് പോരാളി ഷാജിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചെങ്കതിരും പൊന്‍കതിരുമൊക്കെ മറ്റു രണ്ടു പേരുടേതാണെന്നും, ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ പോരാടാന്‍ തുടങ്ങിയെന്നും അത് അവരുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കെ.എസ്.ആര്‍.ടി.സി.യിലെ സിവില്‍ വര്‍ക്കുകള്‍ പി.ഡബ്ല്യു.ഡി വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഗതാഗതവകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തി. കെഎസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകള്‍ ഇനി മുതല്‍ പി.ഡബ്ല്യു.ഡി വഴി സ്മാര്‍ട്ട് ബസ് ടെര്‍മിനല്‍ ആയി നിര്‍മ്മിക്കുവാനും കെ.എസ്.ആര്‍.ടി.സിയില്‍ മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മരാമത്ത് പണികളും എംഎല്‍എ ഫണ്ടും പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് പി.ഡബ്ല്യു.ഡി മുഖേന ചെയ്യാനും തീരുമാനിച്ചു. കൂടാതെ കെ.എസ്.ആര്‍.ടി.സി, ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുതിയ പദ്ധതികള്‍ക്കായി ചര്‍ച്ച നടത്തി നടപ്പിലാക്കാനും തീരുമാനമായി.
◾https://dailynewslive.in/ കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
◾https://dailynewslive.in/ കുവൈത്തിലെ ദുരന്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയിലൂടെ വീട് നല്‍കുമെന്ന് മന്ത്രി കെ രാജന്‍. ചാവക്കാട് നഗരസഭ 20 ന് യോഗം ചേര്‍ന്ന് അജണ്ട അംഗീകരിക്കുമെന്നും പിന്നാലെ സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍. ബിന്ദുവും വ്യക്തമാക്കി.
◾https://dailynewslive.in/ ഇടതു വലതു മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലില്‍ വെളളാപ്പളളി നടേശന്‍. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ലേഖനത്തില്‍ വെള്ളാപ്പളളി ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ വടകര തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവാദമായ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് മുന്‍എംഎല്‍എയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.
◾https://dailynewslive.in/ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച മുന്‍ എം.എല്‍.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും പോസ്റ്റ് പിന്‍വലിച്ചതോടെ അവരുടെ പങ്ക് കൂടുതല്‍ വ്യക്തമായെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.
◾https://dailynewslive.in/ ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ചുള്ള തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ പ്രയോഗത്തില്‍ തെറ്റ് പറ്റിയിട്ടില്ല. കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവും കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് താന്‍ പറഞ്ഞത്. എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരത്തിലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലുമെന്നും കലാകാരനായി പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി എന്‍സിഇആര്‍ടി. ബാബരി മസ്ജിദെന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിര്‍മ്മിതി എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് ബാബരി മസ്ജിദ് ഒഴിവാക്കിയത്. അയോധ്യയെ കുറിച്ചുള്ള ഭാഗം നാല് പേജില്‍ നിന്ന് രണ്ടായി ചുരുക്കി. ബാബരി മസ്ദജിദ് തകര്‍ത്ത സംഭവം പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ കുറച്ചു. രാമജന്മഭൂമി പ്രക്ഷോഭത്തിനാണ് പാഠപുസ്തകത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
◾https://dailynewslive.in/ ഒടുവില്‍ മാര്‍പാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരംകിട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് കേരള ഘടകം. ഇറ്റലിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം എക്സില്‍ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം.
◾https://dailynewslive.in/ മലപ്പുറം താനൂരില്‍ പൊലീസിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഎം. താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. താനൂര്‍ നഗരത്തില്‍ പൊലീസിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായിട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
◾https://dailynewslive.in/ ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂര്‍ സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. വടക്കന്‍ മുത്തൂര്‍ സ്വദേശി കാവുങ്ങപറമ്പില്‍ അലവികുട്ടി ഹാജി (70)യാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
◾https://dailynewslive.in/ ഏകീകൃത കുര്‍ബാനയില്‍ അന്ത്യശാസനം നല്‍കിക്കൊണ്ടുള്ള സീറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ വായിച്ചില്ല. സര്‍ക്കുലര്‍ കീറി ചവറ്റുകുട്ടയിലിട്ടും കത്തിച്ചും വിശ്വാസികള്‍ പലയിടത്തും പ്രതിഷേധിച്ചു. ഇടപ്പള്ളി പള്ളിക്ക് മുന്നില്‍ കാത്തലിക് നസ്രാണി അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സര്‍ക്കുലര്‍ വായിച്ചതും പള്ളിയിലെത്തിയ ഒരു വിഭാഗം ഈ നീക്കത്തെ എതിര്‍ത്തതും വാക്കുതര്‍ക്കത്തിനിടയാക്കി.
◾https://dailynewslive.in/ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കടക്കം പാസ്പോര്‍ട്ട് ലഭിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കിയ കേസില്‍ തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അന്‍സില്‍ അസീസിനെ പ്രതിചേര്‍ത്തു. വ്യാജ രേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തിയ സംഭവത്തിലാണ് കേസില്‍ അന്‍സിലിനെ പ്രതി ചേര്‍ത്തത്.
◾https://dailynewslive.in/ കൊല്ലം ചിതറ പോലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ചില്ല് അടിച്ചു തകര്‍ത്ത പുതുശ്ശേരി സ്വദേശി ധര്‍മദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യക്കെതിരെ നല്‍കിയ സാമ്പത്തിക തര്‍ക്ക പരാതിയില്‍ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ച് ഭര്‍ത്താവാണ് ആക്രമണം നടത്തിയത്.
◾https://dailynewslive.in/ തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി, തൃത്താല, തിരുമിറ്റക്കോട് മേഖലകളില്‍ ഞായറാഴ്ച പുലര്‍ച്ചെ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍ പറയുന്നു. ശനിയാഴ്ച രാവിലെയും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
◾https://dailynewslive.in/ തൃത്താലയില്‍ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലനെ പട്ടാമ്പിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെ വാഹനമിടിച്ചത്. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
◾https://dailynewslive.in/ ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്ന് സംശയം. സര്‍വീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥയില്‍ ഉള്ള കാറിലാണ് അപകടം.
◾https://dailynewslive.in/ ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ഉറ്റസുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാര്‍ കൃത്യം നടത്തിയതിനുശേഷം ഒളിവില്‍പോയി.
◾https://dailynewslive.in/ ഇടുക്കി പൈനാവില്‍ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകള്‍ക്കും തീയിട്ടു. ഭാര്യ മാതാവിനെ കൊല്ലാന്‍ ആയിരുന്നു രണ്ടാമതായുണ്ടായ ആക്രമണമെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. നേരത്തെ ഭാര്യാമാതാവായ അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ച കേസില്‍ പൊലീസ് ഇയാളെ തിരയുന്നതിനിടെയാണ് വീണ്ടും ആക്രമണ സംഭവമുണ്ടായതും തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടിയതും.
◾https://dailynewslive.in/ കോയമ്പത്തൂര്‍ മധുക്കരയില്‍ മലയാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 4 പേര്‍ അറസ്റ്റില്‍. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിഖും സുഹൃത്തുക്കളുമാണ് മുഖംമൂടി സംഘത്തിന്റെ ആക്രമത്തിനിരയായത്. അറസ്റ്റിലായ 4 പേരില്‍ രണ്ട് പേര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്. പത്തിലധികം വരുന്ന അക്രമികളില്‍ നിന്ന് തലനാരിഴക്കാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും സുഹൃത്തുക്കളും രക്ഷപ്പെട്ടത്.
◾https://dailynewslive.in/ അമിതമായി പൊറോട്ട നല്‍കിയതിന് പിന്നാലെ കൊല്ലം വെളിനല്ലൂര്‍ സ്വദേശി അബ്ദുള്ളയുടെ ഫാമിലെ അഞ്ച് പശുക്കള്‍ ചത്തു. അബ്ദുള്ളയുടെ ഫാമില്‍ 35 പശുക്കളാണുണ്ടായിരുന്നത്. നിലവില്‍ ഒമ്പത് പശുക്കള്‍ ചികിത്സയിലാണ്.
◾https://dailynewslive.in/ ലോക്സഭയില്‍ ഈമാസം 26നു നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. സ്പീക്കര്‍ പദവിയില്‍നിന്ന് ബിജെപിയെ അകറ്റിനിര്‍ത്തുകയും എന്‍ഡിഎയില്‍ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
◾https://dailynewslive.in/ കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതുക്കിയ ഇന്ധനനിരക്ക് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് സഹായകരമാകുമെന്നും മൂന്ന് രൂപ വില വര്‍ധിപ്പിച്ചെങ്കിലും നിരക്ക് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
◾https://dailynewslive.in/ ഭീകരവിരുദ്ധ നടപടികള്‍ ജമ്മുകശ്മീരില്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശിച്ച് അമിത്ഷാ. ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സുരക്ഷ ഏജന്‍സികള്‍ സംയുക്തമായി നീങ്ങണമെന്ന് യോഗത്തില്‍ അമിത് ഷാ നിര്‍ദേശിച്ചു.
◾https://dailynewslive.in/ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത , ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം , 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവില്‍ വരുന്നത്. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ മാറുകയാണ്. കൂടിയാലോചനകള്‍ക്കുശേഷം, നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കുടിവെള്ളക്ഷാമത്തില്‍ ദില്ലി ചത്തര്‍പൂരിലെ ജല ബോര്‍ഡിന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജല ബോര്‍ഡിന്റെ ജനല്‍ ചില്ലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മുന്‍ എംപി രമേശ് ബിധുരിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ഇടയിലാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തത്. എന്നാല്‍, ഹരിയാന സര്‍ക്കാര്‍ മതിയായ വെള്ളം വിട്ടുതരാത്തത് പ്രശ്നം വഷളാക്കുന്നെന്നും വിഷയത്തില്‍ ഉടന്‍ കേന്ദ്രം ഇടപെടണമെന്നുമാണ് ആംആദ്മി പാര്‍ട്ടിയുടെ ആവശ്യം.
◾https://dailynewslive.in/ മധ്യപ്രദേശിലെ മദ്യ നിര്‍മ്മാണ ശാലയില്‍ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി. സ്ഥാപനത്തില്‍ കുട്ടികളെ എത്തിച്ച് 15 മണിക്കൂറോളം ജോലിയെടുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു.
◾https://dailynewslive.in/ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളില്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029-ഓടെ 250-ഓളം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലിറക്കാനുള്ള ശ്രമം മന്ത്രാലയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്ററിലായിരിക്കും സര്‍വീസുകള്‍.
◾https://dailynewslive.in/ പശുക്കളെ കടത്തിയെന്നാരോപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ തെലങ്കാനയിലെ മേദക്കില്‍ നിരോധനാജ്ഞ. കുറ്റം ആരോപിച്ച് ആറ് യുവാക്കള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. പരിക്കറ്റ ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്കും ഡോക്ടറുടെ കാറിനു നേരെയും ആക്രമണമുണ്ടായി. നഗരത്തില്‍ വ്യാപകമായി ഒരു വിഭാഗത്തിന്റെ കടകള്‍ തല്ലിത്തകര്‍ത്തു. ഇതിന് നേതൃത്വം നല്‍കിയ ബിജെപി മേദക് ജില്ലാധ്യക്ഷന്‍ ഗദ്ദം ശ്രീനിവാസടക്കം 13 നേതാക്കളെ അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ മധ്യപ്രദേശിലെ മാണ്ട്ലയില്‍ ഫ്രിഡ്ജില്‍ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകള്‍ ഇടിച്ചു നിരത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ അനധികൃതമായി ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായാണ് വീടുകള്‍ നിര്‍മ്മിച്ചതെന്ന് ആരോപിച്ചാണ് വീടുകള്‍ തകര്‍ത്തത്. പശുക്കളെ കശാപ്പ് ചെയ്യുന്നത് മധ്യപ്രദേശില്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
◾https://dailynewslive.in/ ജപ്പാനില്‍ ഭീതി പടര്‍ത്തി മാംസം തിന്നുന്ന ബാക്ടീരിയ. ശരീരത്തില്‍ കടന്നാല്‍ 48 മണിക്കൂറിനുള്ളില്‍ രോഗിയുടെ ജീവനെടുക്കാന്‍ ശേഷിയുള്ള ബാക്ടീരിയ കാരണം ‘സ്ട്രെപ്റ്റോകോകല്‍ ടോക്സിക് ഷോക് സിന്‍ഡ്രോം എന്ന രോഗമാണ് ഉണ്ടാവുക. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയാണ് രോഗം ജപ്പാനില്‍ വ്യാപകമായതെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സ്‌കോട്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്തുകള്‍ ശേഷിക്കേ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ പാകിസ്ഥാന്‍ അയര്‍ലണ്ടിനെതിരെ വിയര്‍ത്തു ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനെ 106 ന് 9 എന്ന ചെറിയ സ്‌കോറിലൊതുക്കാന്‍ പാകിസ്ഥാന് സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഒരു വേള 62 ന് 6 എന്ന നിലയില്‍ പരുങ്ങുന്നതാണ് കണ്ടത്. നിര്‍ണായക വേളയില്‍ 32 റണ്‍സോടെ പുറത്താകാതെ നിന്ന ബാബര്‍ അസമിന്റെ ഇന്നിങ്‌സാണ് പാക് ടീമിനെ വിജയത്തിലേക്ക നയിച്ചത്.
◾https://dailynewslive.in/ യുറോ കപ്പ് ഫുട്ബോളില്‍ പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് നെതര്‍ലണ്ട്സ്. മറ്റൊരു മത്സരത്തില്‍ സ്ലോവേനിയ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ പിടിച്ചു. രണ്ട് പേരും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സെര്‍ബിയയെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച ഇംഗ്ലണ്ടിന് യൂറോ കപ്പില്‍ വിജയത്തുടക്കം.
◾https://dailynewslive.in/ കഴിഞ്ഞയാഴ്ച ഓഹരി വിപണിയില്‍ 10 മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 85,582.21 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 299 പോയിന്റ് ആണ് മുന്നേറിയത്. ജൂണ്‍ 13ന് 77000 പോയിന്റ് കടന്ന് സെന്‍സെക്‌സ് പുതിയ ഉയരം കുറിക്കുന്നതിനും വിപണി സാക്ഷ്യം വഹിച്ചു. റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എല്‍ഐസി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി ഓഹരികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച ഇടിവ് സംഭവിച്ചു. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 46,425 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. നിലവില്‍ 6,74,877 കോടി രൂപയാണ് എല്‍ഐസിയുടെ വിപണി മൂല്യം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തിലേക്ക് 18,639 കോടി രൂപ കൂടിയാണ് കൂട്ടിച്ചേര്‍ത്തത്. നിലവില്‍ 12,14,965 കോടിയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം. റിലയന്‍സ് 10,216 കോടി, എസ്ബിഐ 9,192 കോടി, ഭാരതി എയര്‍ടെല്‍ 1,108 കോടി എന്നിങ്ങനെയാണ് വിപണി മൂല്യം വര്‍ധിച്ച മറ്റു കമ്പനികളുടെ കണക്ക്. കൂടുതല്‍ നിക്ഷേപം ഒഴുകിയെത്തിയതോടെ റിലയന്‍സിന്റെ വിപണി മൂല്യം 19,98,957 കോടിയായാണ് ഉയര്‍ന്നത്. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ 22,885 കോടിയുടെ കുറവാണ് ഉണ്ടായത്. ടിസിഎസിന് 22,052 കോടിയുടെയും ഇന്‍ഫോസിസിന് 18,600 കോടിയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. 11,179 കോടി കുറഞ്ഞ് ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 7,777,795 കോടിയായി കുറഞ്ഞു.
◾https://dailynewslive.in/ ജിനു എബ്രഹാം ഇന്നൊവേഷന്റെ ബാനറില്‍ ജിനു വി എബ്രഹാം നിര്‍മ്മിച്ച് ശില്‍പ അലക്സാണ്ടര്‍ സംവിധാനം ചെയ്യുന്ന ‘അവറാന്‍’ എന്ന ടോവിനോ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മാസ് റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ജേക്സ് ബിജോയ് ആണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവില്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.
◾https://dailynewslive.in/ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് അറ്റ്‌ലി. ഷാരൂഖിനേയും നയന്‍താരയേയും പ്രധാനവേഷത്തില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ജവാനായിരുന്നു അറ്റ്ലിയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അറ്റ്‌ലിയുടെ അടുത്ത ചിത്രത്തില്‍ അല്ലു അര്‍ജുനാണ് നായകനായെത്തുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ നിര്‍മ്മാതാക്കള്‍ ആ സിനിമ ഉപേക്ഷിച്ചതായാണ് പുറത്തുവരുന്ന വിവരം. അല്ലുവിനൊപ്പമുള്ള സിനിമയ്ക്കായി അറ്റ്ലി പ്രതിഫലമായി 80 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇതു കൊണ്ടാണ് നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിച്ചതെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ അറ്റ്‌ലി കോമ്പോയില്‍ വരാനിരുന്നത്. ബിഗ് ബജറ്റിലെത്തുന്ന ചിത്രത്താനിയ അറ്റ്‌ലി പല തവണ അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗീത ആര്‍ട്ട്സായിരുന്നു ചിത്രം നിര്‍മ്മിക്കാനിരുന്നത്.
◾https://dailynewslive.in/ വിദേശ വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയിലും കിയ കാറുകളുടെ ആവശ്യം തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. 2.50 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുന്ന നാഴികക്കല്ല് അടുത്തിടെയാണ് കമ്പനി കൈവരിച്ചത്. 2024 മെയ് മാസത്തില്‍ കിയ ഇന്ത്യന്‍ വിപണിയില്‍ മൊത്തം 19,500 യൂണിറ്റുകള്‍ വിറ്റഴിച്ചു. സോനെറ്റിന്റെ 7,433 യൂണിറ്റുകളുടെ വില്‍പ്പനയും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കൂടാതെ 6,736 യൂണിറ്റ് സെല്‍റ്റോസ് വിറ്റഴിച്ചു. കഴിഞ്ഞ മാസം 5,316 യൂണിറ്റ് കാരന്‍സുകളും കിയ വിറ്റു. പക്ഷേ, ഈ ഓട്ടത്തില്‍ കിയ ഇവി6 വളരെ പിന്നിലായി എന്നതാണ് കൌതുകകരം. 2024 മെയ് മാസത്തില്‍ 15 യൂണിറ്റ് ഇവി6 മാത്രമാണ് വിറ്റത്. സാമ്പത്തിക വര്‍ഷം ആദ്യത്തിലെ ഏപ്രില്‍ മാസത്തില്‍ അഞ്ച് യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. 2024 ഫെബ്രുവരിയിലും 2024 മാര്‍ച്ചിലും ഇവി6ന്റെ ഒരു യൂണിറ്റ് വീതമാണ് വിറ്റത്. 2024 ജനുവരിയില്‍ അതിന്റെ അക്കൗണ്ട് പോലും തുറന്നിട്ടില്ല. അതേസമയം ആറുമാസം മുമ്പ് 2023 ഡിസംബറില്‍ ആറു യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. മൊത്തത്തില്‍, ഈ ഇവിയുടെ 28 യൂണിറ്റുകള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ വിറ്റഴിച്ചു.
◾https://dailynewslive.in/ ഇന്ത്യയുടെ ഓരോ രക്തധമനിയിലേക്കും കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും അക്രമത്തിന്റെയും ചരിത്രനിരാസത്തിന്റെയും അധാര്‍മ്മികരാഷ്ട്രീയത്തോടുള്ള മൈത്രിയിലും സ്‌നേഹത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഈ പുസ്തകം. ഏകദേശം രണ്ടു നൂറ്റാണ്ടുകളായി നമ്മുടെ തലച്ചോറും ഹൃദയവും വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുവര്‍ഗ്ഗീയതയെന്ന ‘ഹിന്ദുത്വ’ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ എത്രത്തോളം ഹിംസാത്മകമായെന്നും എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും തകര്‍ക്കുവാന്‍ ശ്രമിച്ചുകൊണ്ട് അത് ഏകാധിപത്യത്തിലേക്ക് എങ്ങനെ വളരുന്നുവെന്നും ഈ ലേഖനങ്ങള്‍ പരിശോധിക്കുന്നു. ‘ഹിന്ദുരാഷ്ട്രനിര്‍മ്മിതിയുടെ പതിറ്റാണ്ടുകള്‍’. ഡോ. കെ അരവിന്ദാക്ഷന്‍. ഡിസി ബുക്സ്. വില 522 രൂപ.
◾https://dailynewslive.in/ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഗര്‍ഭിണികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 15നും 49നും ഇടയില്‍ പ്രായമായ സ്ത്രീകളില്‍ 50 ശതമാനവും വിളര്‍ച്ച നേരിടുന്നു. അഞ്ച് വയസ്സിന് താഴെ പ്രായമായ കുട്ടികളില്‍ 67 ശതമാനവും പുരുഷന്മാരില്‍ 25 ശതമാനവും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുവെന്ന് സൂചിപ്പിക്കുന്നു. കുട്ടികളില്‍ ഇത് നിര്‍ണായകമായ വൈജ്ഞാനിക വികാസത്തെ തടസ്സപ്പെടുത്തുന്നു. 11 മുതല്‍ 14 വരെ ഐക്യു പോയിന്റുകളുടെ നഷ്ടത്തിലേക്ക് നയിക്കുന്നുവെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് അവരുടെ പഠനനിലവാരം കുറയ്ക്കുകയും ഭാവി അവസരങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ക്ഷീണം, ബലഹീനത, ശ്വാസംമുട്ടല്‍, വിളറിയ ചര്‍മം എന്നിവയാണ് വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍. മുതിര്‍ന്നവരില്‍ ഇത് ദൈനംദിന ജോലികള്‍ നിര്‍വഹിക്കുന്നതിനെ തടസ്സപ്പെടുത്തും. വിളര്‍ച്ച അനുഭവിക്കുന്ന ഗര്‍ഭിണികള്‍ മാസം തികയാതെ പ്രസവിക്കാനും കുട്ടികള്‍ക്ക് ഭാരക്കുറവ് തുടങ്ങിയ സങ്കീര്‍ണ്ണതകളിലേക്ക് നയിച്ചേക്കാം. പോഷകക്കുറവാണ് വിളര്‍ച്ചയുടെ പ്രാഥമിക കാരണം. ഇരുമ്പ്, വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ് എന്നിവ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ വൃക്കരോഗം അല്ലെങ്കില്‍ അര്‍ബുദം പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയോ അവയുടെ അകാല നാശത്തിന് കാരണമാകുകയോ ചെയ്യും. കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുന്നത് വിളച്ചയെ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താനും പരിഹരിക്കാനും സാധിക്കും. പോഷക സമൃദ്ധമായ ആഹാരക്രമം വിളര്‍ച്ചയെ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. മാംസം, കടല്‍ മത്സ്യം, പച്ചിലക്കറികള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, വിത്തുകള്‍, പാല്‍ ഉല്‍പന്നങ്ങളില്‍ ധാരാളം ഇരുമ്പ്, വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ വിളര്‍ച്ച പരിഹരിക്കാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ആപ്പിള്‍ മുകളിലേക്ക് പോകാതെ എന്തുകൊണ്ട് താഴേക്ക് വീണുവെന്ന് അന്വേഷിച്ച് ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിലെത്തിയ ഐസക് ന്യൂട്ടനെപറ്റി നാം ഏറെ കേട്ടിരിക്കുന്നു. എന്നാല്‍ , വേറെയും ഒരുപാട് കണ്ടുപിടുത്തങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഗണിതശാസ്ത്ര പ്രൊഫസറായ ഐസക് ന്യൂട്ടന്‍ ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ അംഗമായി. ഒടുവില്‍ സര്‍ പദവി ലഭിച്ച് സര്‍ ഐസക് ന്യൂട്ടനായി. താന്‍ കീഴടക്കിയ ഉയരങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്ന ഒരു വാക്യമുണ്ട്.. ‘ലോകം എന്നെ എങ്ങനെ കാണുക എന്ന് എനിക്കറിയില്ല. എന്റെ നോട്ടത്തില്‍ കടപ്പുറത്ത് കളിക്കന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍. വല്ലപ്പോഴുമൊരിക്കല്‍ എനിക്ക് മിനുസമുളള ഒരു ചെറുകല്ല് കിട്ടുന്നു. അല്ലെങ്കില്‍ മറ്റുള്ളവര്‍ കാണാതെ കിടന്ന ഒരു മനോഹരമായ ശംഖ്… അപ്പോഴും പക്ഷേ, വെളിവാക്കപ്പെടാത്ത രഹസ്യങ്ങള്‍ ഒളിപ്പിച്ച് അനന്തമായ സമുദ്രം എന്റെ മുന്‍പില്‍ കിടക്കുകയാണ്… എനിക്ക് കൂടുതലായി എന്തെങ്കിലും കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് എന്നേക്കാള്‍ ഉയരമുള്ളവരുടെ തോളില്‍ കയറിയിരുന്നാണ് .. എന്ന്. ന്യൂട്ടന്റെ ഈ വാക്കുകളെ നമുക്ക് ഇങ്ങനെയും വായിക്കാം… നമ്മുടെ ഉയരം നമുക്ക് മുന്നേ കടന്നുപോയവരുടെ ഉയരത്തിന്റെ തുടര്‍ച്ചയാണെന്ന്.. ആ തിരിച്ചറിവാകട്ടെ നമ്മുടെ എളിമയുടെ ആദ്യ പടിയും.. – ശുഭദിനം.