S8 yt cover

https://dailynewslive.in/ മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടും.

https://dailynewslive.in/ സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ് . ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി. പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നും പുതിയ സര്‍ക്കുലറിലുണ്ട്.

https://dailynewslive.in/ വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ നിലവിലുള്ള 9 പൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം 10 പൈസ അധികം മെയിലെ ബില്ലില്‍ സര്‍ചാര്‍ജായി ഈടാക്കും. അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍. യുവതിയെ കസ്റ്റഡിയിലെടുത്തായിരിക്കും കൂടുതല്‍ വിവരങ്ങള്‍ തേടുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുള്ളുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

https://dailynewslive.in/ കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് പുറത്തിറക്കി. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തൃശ്ശൂരില്‍ വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തില്‍ തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന്റെ വിമര്‍ശനം. തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കളായ മുന്‍ എംപി ടി എന്‍ പ്രതാപനെയും ഡിസിസി അധ്യക്ഷന്‍ ജോസ് വെള്ളൂരിനെയും ഇരുവരുടേയും സാന്നിധ്യത്തില്‍ പേരെടുത്ത് പറഞ്ഞായിരുന്നു മുരളീധരന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായെന്നും ചില നേതാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ മേയര്‍ ആര്യ രാജേന്ദ്രനും, എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ നിയമനടപടിയുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള യദുവിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.കേസ് ഈ മാസം ആറിന് പരിഗണിക്കും.

https://dailynewslive.in/ താന്‍ ബസില്‍ കയറി യാത്രക്കാരോട് മോശമായി പെരുമാറി എന്നരീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സച്ചിന്‍ ദേവ് എംല്‍എ. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ താനും ആര്യയും ഇപ്പോള്‍ നേരിടുന്നുണ്ട്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സച്ചിന്‍ദേവ് പറഞ്ഞു.

https://dailynewslive.in/ തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍, ആറ് പൊതികളിലായി കഞ്ചാവ് കണ്ടെത്തി. റെയില്‍വെ സംരക്ഷണ സേനയും എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തു. ആകെ 12.49 കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത് . കഞ്ചാവ് പൊതികള്‍ ഇവിടെ എത്തിച്ചയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയര്‍ത്തിയ ദല്ലാള്‍ ടി ജി നന്ദകുമാറിനെ പുന്നപ്ര പൊലീസ് ചോദ്യം ചെയ്യും. ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് നടപടി. ഈ മാസം 9ന് ഹാജരാകാന്‍ നന്ദകുമാറിന് നോട്ടീസ് നല്‍കി. വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കല്‍ എന്നിവയ്ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ ഇ പി ജയരാജനെതിരെ നടപടി എടുത്താല്‍ സിപിഎം തകര്‍ന്നടിയുമെന്ന് കെ സുധാകരന്‍. പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ പി. അതുകൊണ്ട് പാര്‍ട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ല എന്ന് കെ.സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ കാഫിര്‍ വിഷയത്തില്‍ നേതൃത്വം നല്‍കിയവരാണ് ഇപ്പോള്‍ ഇതേ വിഷയത്തില്‍ പ്രതികരിക്കുന്നതെന്ന് വടകര എം.എല്‍.എ. കെ.കെ. രമ. വടകരയിലെ രാഷ്ട്രീയം ഇത്രയധികം മലീമസമാക്കിയതിന് പിന്നില്‍ സി.പി.എമ്മാണെന്നും തിരഞ്ഞെടുപ്പ് വിജയത്തിനായി അവര്‍ കുതന്ത്രങ്ങള്‍ മെനഞ്ഞുവെന്നും ഇക്കാര്യത്തില്‍ കാലം സി.പി.എമ്മിന് മറുപടി നല്‍കുമെന്നും രമ പറഞ്ഞു.

https://dailynewslive.in/ ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തല്‍ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹരിപ്പാട് യുവതി മരിച്ച സംഭവത്തില്‍ അരളിപ്പൂവാണ് കാരണമെന്ന ആധികാരിക റിപ്പോര്‍ട്ട് കിട്ടിയാല്‍ അരളിപ്പൂവിന്റെ ഉപയോഗം നിരോധിക്കുന്ന കാര്യം ആലോചിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു .

https://dailynewslive.in/ ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലില്‍ ദൂരൂഹത. നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്നമെന്നും, മുന്‍പരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയെന്നുമാണ് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആരോപണം. ചില ഉദ്യോഗസ്ഥര്‍ക്ക് പാലം തകര്‍ന്നതില്‍ പങ്കുണ്ടെന്നാണ് നിര്‍മ്മാണ കമ്പനി തലവന്‍ വി കെ പ്രശാന്തിന്റെ ആരോപണം. പൊട്ടിയ ചില്ലിന് പകരം പുതിയ ചില്ല് എത്തിച്ച് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട ശ്രമങ്ങളിലാണിപ്പോള്‍ അധികൃതര്‍.

https://dailynewslive.in/ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനത്തിന് അനുമതി നല്‍കി. ഗാനത്തിലെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയ ശേഷമാണ് അനുമതി നല്‍കിയത്. സത്യം വിജയിച്ചെന്ന് ആം ആദ്മി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

https://dailynewslive.in/ ഇറാന്‍ കപ്പലില്‍ കുടുങ്ങിയ മകന്‍ സുമേഷിന്റെ മോചനത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അച്ഛന്‍ ശിവരാമന്‍. മകനുമായി സംസാരിച്ചപ്പോള്‍ മോചനത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് മകന്‍ പറഞ്ഞത്. മോചനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. കപ്പല്‍ കമ്പനിയാണ് മോചനത്തിന് തടസം നില്‍ക്കുന്നതെന്നാണ് മനസിലാക്കുന്നതെന്നും ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ രോഹിത് വെമുല കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെയാണ് പുനരന്വേഷണത്തിന് തെലങ്കാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രോഹിത്തിന്റെ കുടുംബവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

https://dailynewslive.in/ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലെന്ന് പറഞ്ഞു ഒറീസയിലെ പുരി ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചാരിത മൊഹന്തി പിന്മാറി . മത്സരിക്കാന്‍ എഐസിസി പണം നല്‍കുന്നില്ല. മെയ് 25 നാണ് പുരിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ്. മെയ് 6 നാണ് നോമിനേഷന്‍ നല്‍കാനുളള അവസാന തിയ്യതി. സ്ഥാനാര്‍ത്ഥി നടത്തിയ പിന്‍മാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

https://dailynewslive.in/ കൈസര്‍ഗഞ്ജില്‍ മകന്‍ കരണ്‍ സിങിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എഴുനൂറോളം എസ്യുവികളും പതിനായിരത്തോളം പ്രവര്‍ത്തകരേയും അണിനിരത്തിയുള്ള ശക്തിപ്രകടനവുമായി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്. തന്റെ മകന്‍ കരണിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായിട്ടാണ് ബ്രിജ്ഭൂഷണ്‍ റോഡ് ഷോ നടത്തിയത്.

https://dailynewslive.in/ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി മെയ് 10 മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന പരിശീലന ക്യാംപിലേക്ക് തെരഞ്ഞെടുത്ത 26 അംഗ ടീമില്‍ നിന്നാണ് സഹല്‍ പുറത്തായത്.

https://dailynewslive.in/ രാജ്യത്ത് എ.ടി.എമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കലില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 5.51 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2022-23ല്‍ എ.ടി.എമ്മില്‍ നിന്നുള്ള ശരാശരി പിന്‍വലിക്കല്‍ 1.35 കോടി രൂപയായിരുന്നെങ്കില്‍ 2023-24ല്‍ അത് 1.43 കോടി രൂപയായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022-23ല്‍ എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലിന്റെ പ്രതിമാസ ശരാശരി വളര്‍ച്ചാനിരക്ക് 7.23 ശതമാനമായിരുന്നു. 2023-24ലെ 12 മാസങ്ങളില്‍ നിരക്ക് പത്തിലും മുകളിലായിരുന്നു. എ.ടി.എം പണം പിന്‍വലിക്കലില്‍ ഏറ്റവും മുന്നില്‍ കര്‍ണാടകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കര്‍ണാടകയുടെ വാര്‍ഷിക ശരാശരി പണം പിന്‍വലിക്കല്‍ 1.83 കോടി രൂപയാണ്. 1.82 കോടി രൂപയുമായി ഡല്‍ഹി രണ്ടാമതും 1.62 കോടി രൂപയുമായി ബംഗാള്‍ മൂന്നാമതുമാണ്. അതേസമയം, കഴിഞ്ഞവര്‍ഷത്തെ വളര്‍ച്ചാനിരക്കില്‍ മുന്നില്‍ ഡല്‍ഹിയാണ്. 22.30 ശതമാനമാണ് ഡല്‍ഹി കുറിച്ച വളര്‍ച്ച. 17 ശതമാനം വളര്‍ച്ചയുമായി തമിഴ്‌നാടാണ് രണ്ടാമത്. അതേസമയം, 2022-23ലെ ശരാശരി പണം പിന്‍വലിക്കല്‍ തുകയായ 1.34 കോടി രൂപയില്‍ നിന്ന് കേരളം കഴിഞ്ഞവര്‍ഷം പിന്‍വലിച്ച തുക 1.29 കോടി രൂപയായി കുറഞ്ഞു. മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും എ.ടി.എം പിന്‍വലിക്കല്‍ കുറഞ്ഞു. യു.പി.ഐ പണമിടപാടുകള്‍ കഴിഞ്ഞമാസം കുറിച്ചത് നേരിയ നഷ്ടം. 1,330 കോടി യു.പി.ഐ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നത്. മാര്‍ച്ചില്‍ ഇടപാടുകള്‍ 1,340 കോടിയായിരുന്നു. ഇടപാടുകളുടെ മൊത്തം മൂല്യം മാര്‍ച്ചിലെ 19.8 ലക്ഷം കോടി രൂപയില്‍ നിന്ന് 19.6 ലക്ഷം കോടി രൂപയിലേക്കാണ് കുറഞ്ഞത്.

https://dailynewslive.in/ വാട്സ്ആപ്പില്‍ ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചറാണ് ചാറ്റുകള്‍ പിന്‍ ചെയ്തുവെക്കാനുള്ള സൗകര്യം. നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളും ചാറ്റുകളും വാട്സ്ആപ്പിന്റെ ഹോം പേജില്‍ പിന്‍ ചെയ്യാം. ഇപ്പോള്‍ പരമാവധി മൂന്ന് ചാറ്റുകളാണ് ഇത്തരത്തില്‍ പിന്‍ ചെയ്യാന്‍ കഴിയുക. സമീപകാലത്തായിരുന്നു വാട്സ്ആപ്പ് ചാറ്റിനുള്ളില്‍ സന്ദേശങ്ങള്‍ പിന്‍ ചെയ്തുവെക്കാനുള്ള ഫീച്ചര്‍ കൊണ്ടുവരുന്നത്. എന്നാല്‍, ഒരു സന്ദേശം മാത്രം പിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമായിരുന്നു നല്‍കിയിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇത്തരത്തില്‍ പിന്‍ ചെയ്തുവെക്കാം. ഗ്രൂപ്പ് ചാറ്റിലും വ്യക്തിഗത ചാറ്റുകളിലും പിന്‍ ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഇപ്പോഴിതാ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാനുള്ള ഫീച്ചറും കൊണ്ടുവന്നിരിക്കുകയാണ് വാട്സ്ആപ്പ്. ഒരു ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങള്‍ക്കും പിന്‍ ചെയ്തുവെച്ച ചാറ്റുകള്‍ കാണാന്‍ സാധിക്കും. എന്തെങ്കിലും സുപ്രധാന അറിയിപ്പുകള്‍ പിന്‍ ചെയ്തുവെച്ചാല്‍ അവ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം. എങ്ങനെ പിന്‍ ചെയ്യാം..? വളരെ എളുപ്പത്തില്‍ നമുക്ക് ഒരു ചാറ്റ് പിന്‍ ചെയ്യാം. ഇതിനായി പിന്‍ ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്‍പനേരം പ്രസ് ചെയ്തുപിടിക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന്‍ തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന്‍ ചെയ്യാം. 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നിങ്ങനെ സമയപരിധിയും നിശ്ചയിക്കാം. എന്നാല്‍, ഏത് സമയം വേണമെങ്കിലും നമുക്ക് ചാറ്റുകള്‍ അണ്‍ പിന്‍ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

https://dailynewslive.in/ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘എസ്ര’യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗര്‍ര്‍ര്‍…’ന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ചാക്കോച്ചനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്. എസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാല്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വലുതാണ്. തിരുവനന്തപുരം മൃഗശാലയില്‍ ദര്‍ശന്‍ എന്ന സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ഒരു യുവാവിന്റെ റോളിലാണ് ചാക്കോച്ചനെ ടീസറില്‍ കാണുവാന്‍ സാധിക്കുന്നത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഗര്‍ര്‍ര്‍… എന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ‘ഗര്‍ര്‍ര്‍…’-ന്റെ പ്രത്യേകതയാണ്.

https://dailynewslive.in/ പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍, കലാഭവന്‍ ഷാജോണ്‍, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് പി ശ്രീനിവാസന്‍ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്‍ഡി ഫിലിംസിന്റെ ബാ നറില്‍ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ശ്രീകുമാര്‍ അറക്കല്‍. സിജില്‍ കൊടുങ്ങല്ലൂര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീജു ശ്രീധര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ്. എംജി ശ്രീകുമാര്‍, റിമി ടോമി, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ് ഗായകര്‍. ജാഫര്‍ ഇടുക്കി, മണിയന്‍പിള്ള രാജു, സലിംകുമാര്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, സ്നേഹ ബാബു, സ്നേഹ ശ്രീകുമാര്‍, കാര്‍ത്തിക് വിഷ്ണു, റിനി (സ്റ്റാര്‍ മാജിക് ),അര്‍ജുന്‍, രാജ സാഹിബ്, ജയകൃഷ്ണന്‍, കോബ്ര രാജേഷ്, മജീദ്, റഷീദ്, സജി സുരേന്ദ്രന്‍, സാംസണ്‍, ഭക്തന്‍, രാജീവ്, വില്‍സണ്‍ തോമസ്, അനാമിക, അംബിക മോഹന്‍, മങ്കാ മഹേഷ്, ബിന്ദു എല്‍സ, സ്മിത സുനില്‍കുമാര്‍, ജോര്‍ജ് കാച്ചപ്പിള്ളി, ബേബി ചേര്‍ത്തല, സരിത രാജീവ്, ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാര്‍, മിനി, ഷാജി മാവേലിക്കര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

https://dailynewslive.in/ പള്‍സറിന്റെ പുതിയ മോഡല്‍ വിപണിയിലെത്തിച്ച് ബജാജ്. 373 സിസി എന്‍ജിനും കളര്‍ എല്‍സിഡി ഡിസ്‌പ്ലേയുമായി എത്തിയ പള്‍സര്‍ എന്‍എസ് 400 ഇസഡിന്റെ എക്സ്ഷോറൂം വില 1.85 ലക്ഷം രൂപയാണ്. ജൂണ്‍ ആദ്യവാരം പള്‍സര്‍ എന്‍എസ് 400 ഇസഡ് ഉടമകളുടെ കൈവശമെത്തും. ബജാജ് ഡോമിനാര്‍ 400നേക്കാള്‍ 46,000 രൂപ കുറവാണ് പുതിയ പള്‍സറിന്. ഡോമിനാറിന്റെ അതേ ലിക്വിഡ് കൂള്‍ഡ്, 373 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബജാജ് പള്‍സര്‍ എന്‍എസ് 400 ഇസഡിന് നല്‍കിയിരിക്കുന്നത്. 8,800 ആര്‍പിഎമ്മില്‍ 40എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ പരമാവധി 35എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 154 കി.മീ. സ്ലിപ് ആന്റ് അസിസ്റ്റ് ക്ലച്ചും 6 സ്പീഡ് ഗിയര്‍ബോക്‌സുമാണുള്ളത്. റൈഡ് ബൈ വയര്‍ ടെക്‌നോളജിയും ഈ പള്‍സറില്‍ ബജാജ് നല്‍കിയിട്ടുണ്ട്. ഇന്‍ട്രൊഡക്ടറി ഓഫറായാണ് 1.85 ലക്ഷത്തിന് ബജാജ് പള്‍സര്‍ എന്‍എസ് 400 ഇസഡ് എത്തുന്നത്. സ്‌പോര്‍ട്, റോഡ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ നാലു റൈഡിങ് മോഡുകള്‍. മൂന്നു ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍. ഓഫ് റോഡ് മോഡില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ്. എല്‍സിഡി ഡാഷ് ബോര്‍ഡ് വഴിയാണ് റൈഡിങ് മോഡ് ഉള്‍പ്പടെയുള്ളവ നിയന്ത്രിക്കുക. ഗ്ലോസി റേസിങ് റെഡ്, ബ്രൂക്ലിന്‍ ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, പ്യൂറ്റര്‍ ഗ്രേ എന്നിങ്ങനെ നാലു വ്യത്യസ്ത നിറങ്ങളില്‍ എന്‍എസ് 400 ഇസഡ് എത്തുന്നു.

https://dailynewslive.in/ മിന്നല്‍ക്കഥകളിലൂടെ മലയാള കഥാ സാഹിത്യത്തില്‍ ഒരു പുതിയ ഭൂപടം തീര്‍ത്ത പി.കെ പാറക്കടവിന്റെ വ്യത്യസ്തമായ പുസ്തകം. കഥയുടെ കുലപതി ടി പത്മനാഭന്റെ സവിശേഷതകള്‍ അടയാളപ്പെടുത്തുന്ന ലേഖനവും പിണറായി വിജയന്‍, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, സേതു എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും. ‘പള്ളിക്കുന്നില്‍ നിന്ന് ടി പത്മനാഭന്‍ വിളിക്കുന്നു’. പി കെ പാറക്കടവ്. സൈന്ധവ ബുക്സ്. വില 180 രൂപ.

https://dailynewslive.in/ ഈ ചൂടുകാലത്ത് ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഐസ് ക്യൂബ്. വേനല്‍ക്കാല ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ഐസ് ഫേഷ്യല്‍ ഉള്‍പ്പെടുത്തുന്നത് ചൂടിനെ തോല്‍പ്പിക്കാനും ചര്‍മ്മത്തെ മികച്ചതാക്കാനുമുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗ്ഗമാണ്. മുഖം ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് മുഖത്തെ കൂടുതല്‍ ഫ്രെഷാക്കി നിലനിര്‍ത്തുന്നു. ചര്‍മ്മത്തില്‍ ഐസ് ക്യൂബ് പുരട്ടുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കാനും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് ചില ആളുകളില്‍ നാം കാണാറുണ്ട്. ഐസ് ക്യൂബ് കൊണ്ട് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് വീക്കം കുറയ്ക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും. ചര്‍മത്തില്‍ അമിതമായി എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നത് മുഖക്കുരു വര്‍ധിക്കാന്‍ കാരണമാകും. ചര്‍മ സുഷിരങ്ങളില്‍ എണ്ണയോടൊപ്പം അഴുക്കും അടിഞ്ഞുകൂടിയാണ് വേദനയോടുകൂടിയ വലിയ മുഖക്കുരു രൂപംകൊള്ളുന്നത്. എന്നാല്‍ ദിവസവും ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് അമിത എണ്ണ ഉദ്പാദനം നിയന്ത്രിക്കാന്‍ സഹായിക്കും. ഐസിന്റെ തണുത്ത താപനില രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും ആരോഗ്യമുള്ളതും തിളങ്ങുന്ന ചര്‍മ്മത്തെയും ചര്‍മ്മകോശങ്ങളെയും പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ തിളക്കമുള്ള നിറത്തിന് കാരണമാകുകയും ചെയ്യുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.38, പൗണ്ട് – 105.06, യൂറോ – 89.82, സ്വിസ് ഫ്രാങ്ക് – 92.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.04, ബഹറിന്‍ ദിനാര്‍ – 221.44, കുവൈത്ത് ദിനാര്‍ -271.59, ഒമാനി റിയാല്‍ – 216.87, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.99

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *