മുസ്ലിം വോട്ടുകൾ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതെന്ന് വിഡി സതീശൻ. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് എതിർത്ത് സംസാരിക്കുന്നത്. സി എ എ വിരുദ്ധ സമരത്തിലെ ഒട്ടുമിക്ക കേസുകളും ഇതുവരെയും പിൻവലിച്ചിട്ടില്ല. പറയുന്നതിൽ ഒട്ടും ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും വീഡി സതീശൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് വിഷയം ചർച്ചയിൽ ഉൾപ്പെടുത്താതിരിക്കാൻ വേണ്ടി മുഖ്യമന്ത്രി ദിവസവും പൗരത്വം എന്നും പറഞ്ഞു വരികയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് നടത്തുന്ന സമര പരിപാടികൾ മുഖ്യമന്ത്രിയെ ബോധിപ്പിക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോഴും ദേശാഭിമാനി പത്രം മാത്രമാണ് വായിക്കുന്നത് അതുകൊണ്ടാണ് മറ്റു കാര്യങ്ങൾ അറിയാത്തതെന്നും വി ഡി സതീശൻ പറഞ്ഞു.
മുസ്ലിം വോട്ടുകൾ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതെന്ന് വിഡി സതീശൻ
