സംവിധായകന് വിനീത് ശ്രീനിവാസന്റെ ‘വര്ഷങ്ങള്ക്ക് ശേഷം’ ചിത്രത്തില് 14 പാട്ടുകള് ഉണ്ടാകുമെന്ന് റിപ്പോര്ട്ടുണ്ട്. അടുത്തിടെ മധു പകരൂവെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടത് ഹിറ്റായിരുന്നു. സംഗീതം നിര്വഹിക്കുന്നത് അമൃത് രാമനാഥാണ്. ഏപ്രിലില് റിലീസ് ചെയ്യുന്ന വര്ഷങ്ങള്ക്ക് ശേഷത്തില് മൂന്നോ നാലോ ലുക്കുകളില് പ്രണവ് മോഹന്ലാലും താനും ഉണ്ടാകുമെന്ന് നേരത്തെ ധ്യാന് ശ്രീനിവാസന് വ്യക്തമാക്കിയിരുന്നു. കൗമാരക്കാരുടെ ലുക്കില് മീശയും താടിയുമില്ലാതെ ചിത്രത്തില് ഞങ്ങള് ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും നടന് ധ്യാന് ശ്രീനിവാസന് സൂചിപ്പിക്കുന്നു. ഇംഗ്ലീഷില് എഴുതിയാണ് വിനീത് ശ്രീനിവാസന് ചിത്രത്തിലെ സംഭാഷണം പ്രണവ് മോഹന്ലാല് പഠിച്ചതെന്നും ധ്യാന് ശ്രീനിവാസന് ഒരു അഭിമുഖത്തില് വ്യക്തമാക്കിയത് ആരാധകര് ചര്ച്ചയാക്കി മാറ്റിയിരുന്നു. ചിത്രത്തിന്റ നിര്മാണം വൈശാഖ് സുബ്രഹ്മണ്യമാണ്. വൈശാഖ് സുബ്രഹ്മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് നിര്മാണം നിര്വഹിക്കുക. ചിത്രത്തിന്റെ വിതരണവും മേരിലാന്റ് സിനിമസായിരിക്കും. തിരക്കഥയും വിനീത് ശ്രീനിവാസനാണ് എഴുതുന്നത്. പ്രണവ് മോഹന്ലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില് കല്യാണി പ്രിയദര്ശന്, ബേസില് ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്ജുന് ലാല്, നിഖില് നായര്, അജു വര്ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള് എത്തുന്നു. ചിത്രത്തില് വിനീത് ശ്രീനിവാസനുമുണ്ട്.
‘വര്ഷങ്ങള്ക്ക് ശേഷം’ ചിത്രത്തില് 14 പാട്ടുകള്
