പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ആറുപേർ കസ്റ്റഡിയിലായെന്ന് സൂചന. നേരത്തെ ഉണ്ടായിരുന്ന 12 പേർക്ക് പുറമെ ആറു പേർ കൂടി പ്രതിപ്പട്ടികയിലായി. മൊത്തം 18 പ്രതികൾ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. അതോടൊപ്പം കോളേജിൽ നടന്ന പരിപാടിയില്‍ നൃത്തം ചെയ്തതിന്റെ പേരില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിനെ വിവസ്ത്രനാക്കി എസ്എഫ്ഐക്കാര്‍ മർദ്ദിക്കുകയായിരുന്നെന്നും, ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന കുഞ്ഞിനെയാണ് തല്ലിക്കൊന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
സിദ്ധാര്‍ത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് വിഡി സതീശൻ
