ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ വടകരയിൽ നിന്ന് മത്സരിക്കും. സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചു. ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ സ്ഥാനാർത്ഥികൾ ആകും.മലപ്പുറത്ത് വി വസീഫ്, കണ്ണൂരിൽ എംവി ജയരാജൻ, കാസർകോട് എംവി ബാലകൃഷ്ണൻ, പാലക്കാട് എ വിജയരാഘവൻ, ആലത്തൂരിൽ കെ രാധാകൃഷ്ണൻ എന്നിവരും മത്സരിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ വടകരയിൽ നിന്ന് മത്സരിക്കും
