വൈകിയെങ്കിലും വനംമന്ത്രി വന്നത് നല്ലകാര്യമെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. മന്ത്രിതല സമിതിയുടെ തീരുമാനങ്ങളിൽ പൂർണ തൃപ്തിയില്ല. കാര്യങ്ങൾ നന്നായി ഏകോപിപ്പിച്ചെങ്കിൽ പ്രശ്നം ഉണ്ടാവില്ലായിരുന്നു. പ്രതിഷേധക്കാർക്കെതിരെ അനാവശ്യമായി എടുത്ത കേസുകൾ ഒഴിവാക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു. വന്യജീവി ശല്യം പരിഹരിക്കാൻ വയനാട്ടിൽ രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങൾക്ക് ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി.
വൈകിയെങ്കിലും വനംമന്ത്രി വന്നത് നല്ലകാര്യമെന്ന് മാനന്തവാടി ബിഷപ്
