നടപ്പ് സമ്മേളനത്തിൽ മറുപടി നൽകേണ്ട 199 ചോദ്യങ്ങൾക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ മറുപടി നൽകിയിട്ടില്ലെന്ന വിഡി സതീശന്റെ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചുവെന്നും കാലതാമസം ഇല്ലാതെ ബന്ധപ്പെട്ട രേഖകൾ സഭയിലെത്തിക്കാൻ ധനവകുപ്പ് ശ്രദ്ധിക്കണമെന്നും സ്പീക്കർ വ്യക്തമാക്കി. സമ്മേളനത്തിൽ 199 ചോദ്യങ്ങൾക്കും ധനമന്ത്രി മറുപടി നൽകിയിട്ടില്ല. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ സമയപരിധി ആനുകൂല്യം എടുക്കരുതെന്നും, ഇതിനു മുൻപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രിമാരിൽ പലരും സമയ നിഷ്ഠ പാലിച്ച് തുടങ്ങി. മറ്റ് മന്ത്രിമാരുടെ മാതൃക ധനമന്ത്രി പിന്തുടരണമെന്നും സ്പീക്കറുടെ റൂളിംഗ് ഉണ്ടായി. അതോടൊപ്പം കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് കാലാവധി തീർന്ന ശേഷം സഭയിൽ വക്കുമ്പോൾ ആവശ്യമായ വിശദീകരണം കൂടി ലഭ്യമാക്കേണ്ടതായിരുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.
ധനമന്ത്രിക്ക് സ്പീക്കറുടെ റൂളിംഗ്
