തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ രണ്ട് പേർ മരിക്കുകയും, ഗുരുതരമായി പൊള്ളലേറ്റ നാല് പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുമാണ്. ഇതേ തുടർന്ന് എറണാകുളം ജില്ലാ ഭരണകൂടം മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം സബ് കളക്ടർ അന്വേഷിക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 4 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു
