വിദേശ സർവ്വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യ വിവാദം അവസാനിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്ക് സി പി എം നേതൃത്വത്തിന്റ നിർദേശം. ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ എന്ന് മന്ത്രി ആർ ബിന്ദുവും, കൗൺസിൽ അല്ല ആശയം മുന്നോട്ടു വെച്ചതെന്ന് വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്.
പരസ്യ വിവാദം അവസാനിപ്പിക്കണമെന്ന് സി പി എം നേതൃത്വത്തിന്റ നിർദേശം
