കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്നു വൈകീട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലും പര്യടനം നടത്തുന്ന സമരാഗ്നിയിൽ കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്, കെ.മുരളീധരന് തുടങ്ങിയവരും പങ്കെടുക്കും. തിരുവനന്തപുരത്ത് 29 നാണ് സമരാഗ്നിയുടെ സമാപനം.
കെപിസിസിയുടെ സമരാഗ്നി ഇന്ന് കാസര്‍കോട് നിന്നും ആരംഭിക്കും
