ഗുരുവായൂര്‍ ആനക്കോട്ടയിലെ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു. ഒരു മാസം മുമ്പായിരുന്നു സംഭവം. ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടുവന്ന ആനകളെ പാപ്പാന്മാര് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. പിന്നാലെ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദ്ദേശവും നല്കി. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമാണിപ്പോള് നടപടിയെടുത്തിരിക്കുന്നത്.
ഗുരുവായൂര്‍ ആനക്കോട്ടയിലെ രണ്ട് പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു
