ദസ് സാൽ അന്യായ് കാൽ എന്ന പേരിൽ കോൺഗ്രസ് അധ്യക്ഷൻ മലികാർജ്ജുൻ ഖാർഗെ കേന്ദ്ര സർക്കാരിനെതിരെ ബ്ലാക്ക് പേപ്പർ പുറത്തിറക്കി. തുടർന്ന് മാധ്യമങ്ങളെ കണ്ട ഖാർഗെ ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാട്ടുകയാണെന്ന് പറഞ്ഞു. കർണാടകയക്കും തെലങ്കാനയ്ക്കുമൊപ്പം കേരളത്തിന്റെ അവസ്ഥ കൂടി ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. യുപിഎ സർക്കാരിന്റെ കാലത്തെ ധനകാര്യ മാനേജ്മന്റിനെക്കുറിച്ച് കേന്ദ്ര സർക്കാർ പാർലമെന്റില്‍ ധവളപത്രമിറക്കാനിരിക്കെയാണ് കോൺഗ്രസിന്റെ നീക്കം. എന്നാൽ കോൺഗ്രസിന്റെ ബ്ലാക്ക് പേപ്പർ സർക്കാരിന്റെ നല്ല നേട്ടങ്ങൾക്ക് ദൃഷ്ടി ദോഷം സംഭവിക്കാതെയിരിക്കാനുള്ള കറുത്ത പൊട്ടാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസിന്റെ ബ്ലാക്ക് പേപ്പർ
