കര്‍ണാടകയിലെ 200-ലധികം താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കുറ്റപ്പെടുത്തി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഏഴാം തീയതി ദില്ലിയിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിൽ അണിനിരക്കും. കേന്ദ്ര ബജറ്റിൽ കർണാടകയ്ക്ക് വരൾച്ചാ ദുരിതാശ്വാസം യുദ്ധകാലാടിസ്ഥാനത്തിൽ നൽകാൻ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതാണെന്നും, ബിജെപിയിതര സംസ്ഥാനങ്ങളെ കേന്ദ്രം പൂർണമായും തഴയുന്നുവെന്നും ഡികെ ശിവകുമാര്‍ വിമര്‍ശിച്ചു. എട്ടാം തീയതി കേരളവും സമരം നടത്തും.
കര്‍ണാടകയിലെ കോൺഗ്രസ് സര്‍ക്കാരും സമരത്തിലേക്ക്
