തിരൂർ മലയാളം സർവകലാശാല യൂണിയൻ തെരഞ്ഞടുപ്പിൽ മിന്നുന്ന ജയവുമായി എസ്എഫ്ഐ. ഇതിനുമുൻപ് നടത്തിയ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ജയം ഹൈക്കോടതി റദ്ദാക്കിയതാണ് . എം എസ് എഫ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ തുടങ്ങിയ സീറ്റുകളിലേക്കായിരുന്നു ഇലക്ഷൻ നടന്നത്.
എം എസ് എഫിന്റെ പരാതിയെ തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും, ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്. ആദ്യം നടന്ന ഇലക്ഷനിൽ എസ്എഫ്ഐ ഉന്നത വിജയം നേടിയിരുന്നു. നിയമവിരുദ്ധമായാണ് സൂക്ഷ്മ പരിശോധന നടത്തി നാമ നിര്‍ദേശ പത്രിക തള്ളിയതെന്നും, ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ഉള്ള ഹര്‍ജിയിലെ ആവശ്യം പരിഗണിച്ചുകൊണ്ടാണ്ഹൈക്കോടതി നടപടി.