മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയവർക്കെതിരെ ജാമ്യാമില്ലാക്കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ അടക്കമുളളവർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഉപരോധം നടത്തിയിരുന്നു. ഒടുവിൽ പുലർച്ചെ മൂന്ന് മണിക്ക് മജിസ്ട്രേറ്റിന്റെ വസതിയിൽ ജാമ്യം നേടി പ്രവർത്തകർ പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പൊലീസ് ജനപ്രതിനിധികൾക്കെതിരെ കേസെടുത്തു. ഡിസിസി പ്രതിഡൻറ്മുഹമ്മദ് ഷിയാസാണ് കേസിലെ ഒന്നാം പ്രതി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, ഉമാ തോമസ്, ടിജെ വിനോദ് അടക്കം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതികളാണ്.
പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ കേസ്
