തൃശൂരിൽ തെക്കേ ഗോപുര നടയ്ക്ക് സമീപത്തുള്ള പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകൾ കോര്പ്പറേഷന് വാഹനത്തിലെത്തി ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചിരുന്നു. നവകേരള സദസ്സിന്റെ മുഖ്യമന്ത്രിയുടെ ബോര്‍ഡും കഴിഞ്ഞ ദിവസം നടന്ന ഐഎന്‍ടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ബോര്‍ഡും നഗരത്തിലുണ്ടായിരുന്നു. ഇതൊന്നും അഴിപ്പിക്കാതെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫ്ളക്സ് അഴിപ്പിച്ചത് രാഷ്ട്രീയമാണന്നും അത് അനുവദിക്കില്ലെന്നും ബിജെപി നിലപാടെടുത്തു. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥര്‍ തന്നെ ഫ്ളക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടി.
ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഫ്ലക്സ്ബോര്‍ഡുകള്‍ തിരിച്ചു കെട്ടി കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍
