ഹരിയാനയിലെ ബജ്രംഗ് പൂനിയയുടെ വസതിയിലെത്തി രാഹുൽ ഗാന്ധി ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബജ്രംങ് പൂനിയയുടെ ജഝറിലെ വസതിയിലെത്തിയ രാഹുൽ താരങ്ങളോടൊപ്പം ഗുസ്തിയിലും ഒരു കൈനോക്കി. നീതിക്ക് വേണ്ടി ഗുസ്തി താരങ്ങൾക്ക് ഗോദയിൽ നിന്നും തെരുവിലിറങ്ങേണ്ടി വന്നുവെന്നും ഇത് കണ്ടുവളരുന്ന അടുത്ത തലമുറ എങ്ങനെ ഗോദയിലെത്തുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
