ചെന്നൈ എണ്ണൂരിൽ കൊറോമൻഡൽ എന്ന സ്വകാര്യ കമ്പനി സ്ഥാപിച്ച പൈപ്പുകളിൽ നിന്ന് അമോണിയം ചോർച്ച. വളം നിർമ്മാണ കമ്പനിയിലെ യൂണിറ്റിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് ലീക്കുണ്ടായത്. ഗ്യാസ് ലീക്കിന് പിന്നാലെ പ്രദേശത്ത് ആകെ ദുർഗന്ധം വമിച്ചു. പെരിയ കുപ്പം മേഖലയിലെ താമസക്കാരെയാണ് ഗ്യാസ് ലീക്ക് സാരമായി ബാധിച്ചത്. തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട 25 ൽ അധികം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചെന്നൈ എണ്ണൂരിൽ അമോണിയം ചോർച്ച
