ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും, ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണെന്നും എം വി ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ബോധപൂർവമായ ശ്രമം ഗവര്‍ണര്‍ നടത്തുകയാണ്. ആർഎസ്എസ് പ്രവർത്തകരെ മാത്രം സർവകലാശാലയിലേക്ക് നോമിനേറ്റ് ചെയ്യുന്നു. ഒരു യോഗ്യതയും ഇല്ലാത്തവരെ കുത്തിക്കയറ്റുന്നു എന്നും അദ്ദേഹം കുറപ്പെടുത്തി.
പ്രതിഷേധം ഇനിയും തുടരുമെന്ന് എംവിഗോവിന്ദന്‍
