വിശ്രമമുറികളിൽ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കുന്നതിനാണ് പുതിയ സർക്കുലറിൽ കർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിശ്രമമുറികളിൽ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുതെന്നും, മറിച്ച് വീട്ടിൽ നിന്ന് തന്നെ യൂണിഫോം ധരിച്ച് എത്തണം. വിശ്രമമുറികളിലെ കട്ടിലുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും, ഈ മാസം അവസാനത്തോടെ സർക്കുലർ നടപ്പിലാക്കണമെന്നും റേഞ്ച് ഡി ഐജി പുട്ട വിമലാദിത്യയുടെ സർക്കുലറിൽ പറയുന്നു. അതേസമയം, നിർദ്ദേശം പ്രായോഗികമല്ലെന്നാണ് പൊലീസ് സേനയിൽ നിന്നുയർന്നുവരുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan