അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ നന്ദകുമാറിന്റെ I H R D യിലെ പുനർ നിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സൈബർ അധിക്ഷേപത്തിലൂടെ നന്ദകുമാർ ഗുരുതര ചട്ടലംഘനം നടത്തിയെന്നും I H R D അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവിയിൽ അദ്ദേഹം തുടരുന്നത് ഗവൺമെൻറിന് അപമാനകരമാണെന്നും കാണിച്ച് സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
നന്ദകുമാറിന്റെ നിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണമെന്ന് വിഡി സതീശൻ
