ഹീറോയുടെ കരിസ്മ എത്തി. കരിസ്മ എക്സ്എംആറിന് 1,72,900 രൂപയാണ് വില. പുത്തന് കരിസ്മയുടെ ബുക്കിങ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യന് വിപണിയില് കരിസ്മയുടെ തിരിച്ചുവരവ്. ഹൃത്വിക് റോഷനാണ് പുതിയ കരിസ്മയുടേയും ബ്രാന്ഡ് അംബാസിഡര്.
പുതിയ 210 സിസി ലിക്വിഡ് കൂള്ഡ് എന്ജിനാണ് ഹീറോ കരിസ്മ എക്സ്എംആറിന്റെ പ്രധാന കരുത്ത്. 9,250 ആര്പിഎമ്മില് 25.5 ബിഎച്പിയും 7,250 ആര്പിഎമ്മില് പരമാവധി 20.4 എന്എം ടോര്ക്കും പുറത്തെടുക്കാന് ഈ എന്ജിനാവും. ഉരുക്കുകൊണ്ടുളള പ്രത്യേകം കൂടിന്റെ സുരക്ഷയും എന്ജിനുണ്ട്. അഡ്ജസ്റ്റബിള് മോണോഷോക്കും ടെലസ്കോപിക് ഫോര്ക്കുമുള്ള പുതിയ കരിസ്മയിലെ ബ്രക്കിങ് കാര്യക്ഷമമാക്കുന്നത് 300എംഎം ഫ്രണ്ട് 230എംഎം റിയര് ഡിസ്കുകളാണ്. ഡുവല് ചാനല് എബിഎസുള്ള ആദ്യത്തെ ഹീറോ മോട്ടോര് സൈക്കിളാണ് കരിസ്മ എക്സ്.എം.ആര്. മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളില് കരിസ്മ ലഭ്യമാണ്. തുടക്കകാല ഓഫറായാണ് 1,72,900 രൂപക്ക് ഹീറോ കരിസ്മ എക്സ്എംആര് ലഭിക്കുക. ഈ ഓഫര് കഴിഞ്ഞാല് പതിനായിരം രൂപയുടെ വര്ധനവ് വിലയിലുണ്ടാവും.
