മിത്തുകൾ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റരുതെന്നും,എഎന്‍ഷംസീറിനോടുള്ള പിന്തുണ ആവര്‍ത്തിച്ചു കൊണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ഷംസീർ രാജിവയ്ക്കുക , മാപ്പു പറയുക എന്ന ക്യാമ്പയിൻ നടക്കുന്നുണ്ട് .അതിനോട് സിപിഎമ്മിന് യോജിപ്പില്ല. ശാസ്ത്രീയമായ നിലപാട് ഊന്നി പറയുക എന്നതാണ് നിലപാട്.ഇനിയും അത് തുടരും. എല്ലാവരോടും അതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കർ, സ്ഥാനത്തു തുടരരുതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു
എഎന്‍ ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് എംവിഗോവിന്ദന്‍
