വര്‍ഗീയ വിദ്വേഷം വര്‍ധിപ്പിക്കാന്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രചരിച്ച വിഡിയോ ദൃശ്യങ്ങള്‍ കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അതോടൊപ്പം നാണക്കേടുണ്ടാകുന്ന സംഭവമാണ് മണിപ്പുരിലുണ്ടായതെന്നും ഉത്തരവാദികളെ വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു.
മണിപ്പുരില്‍ സ്ത്രീകളെ അപമാനിച്ചതില്‍ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി
