പെരിയാർ, മണിമലയാർ, പമ്പ, അച്ചൻകോവിൽ ആറുകളിൽ വെള്ളം കൂടുന്നു. ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.പമ്പ മണിമലയാറുകളിൽ ജലനിരപ്പ് താഴാത്തതിനെ തുടർന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പൊന്നാനിയിലും, നായരമ്പലത്തും ശക്തമായ കടലാക്രമണം തുടരുന്നു. പൊന്നാനിയിൽ നാല് വീടുകൾ തകർന്നു. അമ്പതോളം വീടുകളിൽ വെള്ളം കയറി.
നദികളിൽ ജലനിരപ്പ് ഉയരുന്നു
