കോഴക്കേസില്‍ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടത് കര്‍ശന ഉപാധികളോടെ. ഭക്ഷണം, മരുന്ന് എന്നിവ കൃത്യമായി നല്‍കണമെന്നും മൂന്നാം മുറ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. സെന്തില്‍ ബാലാജിയെ ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം ഒരുക്കണമെന്നും ചെന്നൈ പ്രിന്‍സിപ്പല്‍സ് സെഷന് കോടതി നിര്‍ദേശിച്ചു.കസ്റ്റഡിയിലെടുക്കാനുള്ള ഉത്തരവ് ആശുപത്രിയിലെത്തി ഇ ഡി ഉദ്യോഗസ്ഥര്‍ സെന്തിലിന് കൈമാറുകയും അദ്ദേഹം അതില്‍ ഒപ്പ് വയ്ക്കുകയുമായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധന സമയത്ത് സെന്തിലിനെ ചോദ്യം ചെയ്യരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനസികമായോ ശാരീരികമായോ സെന്തില്‍ ബാലാജിയ്ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്കി.
സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടത് കര്‍ശന ഉപാധികളോടെ
