ഗുസ്തി താരങ്ങൾ രാജ്യത്തിന്റെ യശസ് ഉയർത്തിവരാണെന്നും,അവരാണ് ഇപ്പൊൾ സമരം ഇരിക്കുന്നത്, ബ്രിജ് ഭൂഷനെ പുറത്താക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റിയിൽ പ്രമേയം പാസാക്കി. ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. അതോടൊപ്പം മോദി സർക്കാർ വർഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്നും, ജനാധിപത്യത്തെയും, ഭരണഘടനയെയും സംരക്ഷിക്കാൻ മതേതര പാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്നും,മോദിയുടെ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സത്യമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിജ് ഭൂഷനെ പുറത്താക്കണമെന്ന് സീതാറാം യെച്ചൂരി
