കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ ലോഗോ കുതിച്ചുചാടുന്ന ചീററപ്പുലി . ഏറ്റവും വേഗമേറിയ ജീവികളിലൊന്നായ ചീററപ്പുലിക്ക് മണിക്കൂറിൽ 130 കിലോമീറ്ററാണു വേഗം . ട്രാക്കുകളുടെ അപര്യാപ്തത കാരണം വന്ദേ ഭാരതിനു നിലവിൽ അനുവദനീയമായ പരമാവധി വേഗം 130 കിലോമീറ്ററാണ്. 160 കിലോമീറ്റർ വരെ വേഗമെടുക്കാവുന്ന വന്ദേ ഭാരതിന് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ എന്ന നിലയിലാണു ചീറ്റപുലിയുടെ ലോഗോ നൽകിയതെന്നു റെയിൽവെ അധികൃതർ പറഞ്ഞു. അതേസമയം വന്ദേ ഭാരത് എക്സ്പ്രസിൽ അടുത്ത രണ്ടാഴ്ച്ചത്തേക്ക് സീറ്റൊഴിവില്ല എന്നാണ് റിപ്പോർട്ട്.
വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ ലോഗോ കുതിച്ചുചാടുന്ന ചീററപ്പുലി
