പൊതുവായ വിഷയങ്ങളിലെ ആശങ്കകൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചുവെന്ന്, യാക്കോബായ സഭാ മെത്രാപൊലീത്ത ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ്. കർഷകപ്രശ്നങ്ങളും മൽസ്യത്തൊഴിലാളി പ്രശ്നങ്ങളും ചർച്ചയായി,സംസ്ഥാനത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കിട്ടുമെന്നും, വികസനത്തിന് മതം മാനദണ്ഡമാകില്ലെന്നും, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഊർജം നൽകുന്നതെന്നും ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. പള്ളിത്തർക്കവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ശാശ്വതപരിഹാരത്തിനുള്ള സകല പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്നും മാർ ഗ്രിഗോറിയോസ് പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഊർജം നൽകുന്നതെന്ന് ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ്
