1681737335 supreme court

ഗോധ്ര ട്രെയിൻ തീ വെയ്പ് കേസിൽ എട്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം നൽകി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവർക്കാണ് ജാമ്യം. കൊലകുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാലു പേർക്ക് ജാമ്യം നൽകിയിട്ടില്ല. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന, കേസുമായി ബന്ധപ്പെട്ട് മറ്റ് കുറ്റങ്ങൾ ചുമത്തപ്പെട്ട എട്ട് പേർക്കാണ് കോടതി ഇപ്പോൾ ജാമ്യം നൽകിയിരിക്കുന്നത്. അതേ സമയം ഈ കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ട നാലു പ്രതികളും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവർക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. ശിക്ഷ അനുഭവിച്ച കാലയളവ് കുറ്റകൃത്യത്തിലെ പങ്ക് അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് കോടതി ഇപ്പോൾ എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *