സാഹിത്യം എഴുതി തനിക്കുണ്ടായ നേട്ടങ്ങളില്‍ ഓര്‍മ്മിക്കത്തക്കതായ ഒരു നേട്ടം വി.ടിയുടെ അരികില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്നതാണെന്ന് പലപ്പോഴും കണക്കുകൂട്ടുന്നു. വി.ടി. തന്റെ ജീവിതത്തെക്കുറിച്ച് ഒട്ടും എഴുതിയിട്ടില്ല എന്നാണ് ചിലരെങ്കിലും ഖേദിക്കുന്നതെന്നും കോവിലന് പറഞ്ഞിട്ടുണ്ട്. വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച് മകന് വി.ടി. വാസുദേവന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍. ‘വി ടി ഒരു തുറന്ന പുസ്തകം’. വി ടി വാസുദേവന്‍. മാതൃഭൂമി ബുക്സ്. വില 304 രൂപ.