അഗ്നിബാധയ്ക്കു ശേഷം ബ്രഹ്മപുരത്തെ മണ്ണു പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു. വായു ജലഗുണനിലവാരം അറിയിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനെ കോടതി ചുമതലപ്പെടുത്തി. കുഴൽക്കിണർ, സമീപത്തെ വീടുകൾ എന്നിവിടങ്ങളിലെ ജലത്തിന്റെ സാംപിളും പരിശോധിച്ചു കോടതിക്കു റിപ്പോർട്ട് നൽകണം. തീപൂർണമായി അണച്ചെന്നും വായു നിലവാരം പഴയനിലയിലായെന്നും കലക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു.
ബ്രഹ്മപുരത്തെ മണ്ണും ജലവും പരിശോധിക്കണമെന്നു കോടതി
