സിലിക്കൺവാലി ബാങ്കുൾപ്പെടെയുള്ള ബാങ്കുകളുടെ പ്രതിസന്ധിയെക്കുറിച്ച് ചോദ്യം ചോദിച്ചതിൽ പ്രതിഷേധിച്ച് വാർത്താസമ്മേളനത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയി. ഇന്നലെയാണ് സംഭവം.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു പറയാൻ കഴിയുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയാതെ ബൈഡൻ തിരിഞ്ഞു നടക്കുകയായിരുന്നു. മറ്റു ബാങ്കുകളെ ബാധിക്കുമോ എന്നുള്ള മറ്റൊരു മാധ്യമപ്രവർത്തകന്റേയും ചോദ്യം നിരസിച്ചു കൊണ്ട് മുറിക്കു പുറത്തേക്കു പോവുകയായിരുന്നു ബൈഡൻ. ഇതിനു മുൻപ് ചൈനയിലെ ചാരബലൂൺ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴും ബൈഡന്റെ പ്രതികരണം ഇങ്ങനെ തന്നെയായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു.