സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ‘പാപ്പച്ചന് ഒളിവിലാ’ണ് എന്നാണ് പേരിട്ടിരിക്കുന്നത്. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജിബു ജേക്കബ്ബിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു സിന്റോ സണ്ണി. ഒരു നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേര്‍ത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിക്കുക. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ നായികയായി ദര്‍ശനയാണ് എത്തുക. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മിക്കുന്നത്. ‘മേ ഹൂം മുസ’ എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്നതാണ് ഇത്. ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശ്രിന്ധ, ജോളി ചിറയത്ത്, ശരണ്‍ രാജ് എന്നിവര്‍ക്കൊപ്പം ‘കടത്തല്‍ക്കാരന്‍’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.