പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശിലെ ലക്നൗവിൽ ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും. 41 രാജ്യങ്ങളിൽ നിന്ന് 400 ലധികം അന്താരാഷ്ട്ര പ്രതിനിധികളുൾപ്പെടെ പതിനായിരത്തോളം പേർ പങ്കെടുക്കും. കൂടാത മുംബൈയിൽ_മുംബൈ -സോളാപൂർ, മുംബൈ – സായ്നഗർ ശിർദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത ട്രെയിനുകൾ ആവും ഇവ. വൈകിട്ട് നാലുമണിയോടെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ വച്ചാണ് പരിപാടി. അന്ധേരിയിൽ ദാവൂദി ബോറി സമുദായത്തിന്റെ സെയ്ഫി അക്കാദമിക്കായി നിർമ്മിച്ച പുതിയ ക്യാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇക്കഴിഞ്ഞ ജനുവരി 19 നും പ്രധാനമന്ത്രി മുംബൈയിൽ എത്തുകയും വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലക്നൗവിൽ
